ദുബായ്: കൗമാരക്കാരായ പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ഇറാഖ് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തു.
ഇറാഖില്‍ നിന്ന് ഇവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ദുബായിലേക്ക് കൊണ്ടുവരുന്നതെന്ന് കണ്ടെത്തി.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്.
പെണ്‍കുട്ടികളുടെ രേഖകളില്‍ യഥാര്‍ഥ വയസ് തിരുത്തിയാണ് യുഎഇയിലെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുവന്നിരുന്നത്.
2013ല്‍ യുഎഇയില്‍ കൊണ്ടുവന്ന പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയാണ് തന്നെ ഇവിടേക്ക് എത്തിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
തന്റെ സഹോദരിയേയും കൊണ്ടുവന്നിരുന്നു. ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുത്താണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതല്‍ ഇടപാടുകളും നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
12 വയസുള്ള സഹോദരിയെ ഇറാഖില്‍ വച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെയും കൊണ്ടുവന്നതെന്ന് ഇരയായ മറ്റൊരു പെണ്‍കുട്ടിയും മൊഴി നല്‍കി.