ഹെലേന: അമേരിക്കയിലെ ഹെലേനയില്‍ അധ്യാപിക കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അധ്യാപികയുമായി ഇരുപത്തഞ്ചിലേറെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി കോടതിയില്‍ മൊഴി നല്‍കിയത്.
ക്യാപിറ്റല്‍ ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന റെനെ എലെന കാര്‍ട്ടറാണ് കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നത്. അധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്ലാസ് മുറിയില്‍ നിന്നു വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി.
2015 മുതല്‍ ഇവര്‍ക്ക് വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ മറ്റൊരാള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.