വാവേയ്ക്കുമേലുള്ള കടുത്ത നിയന്ത്രണത്തില്‍ ഇളവ് നല്‍കാനൊരുങ്ങി അമേരിക്ക

5ജി സാങ്കേതിക വിദ്യ വിന്യസിക്കുന്നതിനായി അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനീസ് കമ്പനിയായ വാവേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയേക്കുമെന്ന് സൂചന.നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ വാണിജ്യ വകുപ്പും ബന്ധപ്പെട്ട മറ്റ് രണ്ട് ഏജന്‍സികളും ഒപ്പുവെച്ചു. ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചാലെ ഇത് നിലവില്‍ വരികയുള്ളൂ. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് വാണിജ്യ വകുപ്പും വാവേ അധികൃതരും പ്രതികരിച്ചിട്ടില്ല.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാവേയ്ക്ക് വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള വാണിജ്യ വകുപ്പിന്റെ തീരുമാനത്തില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഒരു ഭേദഗതി കൊണ്ടുവരുന്നത്. ദേശസുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനീസ് കമ്പനിയായ വാവേയ്‌ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തിയത്. വാവേയെ എന്റൈറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ തീരുമാനം വിപരീതഫലമാണുണ്ടാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

Top