മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരത്തെ സാന്നിധ്യം ധൈര്യം പകരുന്നുവെന്ന് കര്‍ണാടക മന്ത്രി യുടി ഖാദര്‍.
കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മതനിരപേക്ഷപോരാട്ടങ്ങള്‍ക്ക് പിണറായിയുടെ സാന്നിധ്യം കരുത്തുപകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത ഇല്ലാത്തവരാണ് ഇപ്പോള്‍ ബന്ദുമായി രംഹത്തുവന്നിരിക്കുന്നതെന്നും, നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘപരിവാറിനെതിരെ ജനസമൂഹം ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മതനിരപേക്ഷത നിലനിര്‍ത്താനുള്ള സിപിഐഎം സംഭാവന വിലമതിക്കാത്തതാണ്. പിണറായിയെപ്പോലെ ഒരു നേതാവുണ്ടെന്നത് വല്ലാത്ത ധൈര്യം തന്നെയാണ്. ഇതുപോലുള്ള നേതാക്കളാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മംഗലാപുരത്ത് നിന്നുള്ള നിയമസഭാംഗം കൂടിയാണ് ഖാദര്‍. കന്നഡ ദിനപത്രമായ വാര്‍ത്താഭാരതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവായ യുടി ഖാദര്‍.
മംഗളൂരുവില്‍ പിണറായിയെ തടയാന്‍ അനുവദിക്കില്ലെന്നും എല്ലാ രീതിയിലുമുള്ള സുരക്ഷ ഉറപ്പുവരുത്തുമെന്നും മുന്‍പ് തന്നെ യുടി ഖാദര്‍ പ്രഖ്യാപിച്ചിരുന്നു.
പിണറായിക്കായ് മികച്ച സുരക്ഷയാണ് ദക്ഷിണ കാനറ ജില്ലയിലും ,മംഗലാപുരത്തും കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്ക് പിണറായി നന്ദിയും മംഗലാപുരത്ത് വെച്ച് രേഖപ്പെടുത്തിയിരുന്നു.