യുപിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 44 ആയി

dead body

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. സഹരാന്‍പുരില്‍ 36 പേരും കുശിനഗറില്‍ എട്ട് പേരുമാണ് മരിച്ചത്.

നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ നിന്നും സഹരാന്‍പുരിലേക്ക് കടത്തിയ മദ്യം കഴിച്ചതാണ് കൂടുതല്‍ പേര്‍ മരിക്കാനിടയായതെന്നും ബീഹാറില്‍ അനധികൃതമായി നിര്‍മ്മിച്ച മദ്യമാണ് കുശിനഗറില്‍ ആളുകളുടെ ജീവനെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top