ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ബിജലിപുരയില്‍ പീഡനം തടയുന്നതിനിടെ പെണ്‍കുട്ടിയെ യുവാവ് ടെറസിനു മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു.
വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയ്ക്കു നേരെയാണ് യുവാവ് അതിക്രമം കാണിച്ചത്.
അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് യുവാവ് ടെറസില്‍ നിന്നും പെണ്‍കുട്ടിയെ തള്ളി താഴേയ്ക്കിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം യുവാവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.