ലക്‌നോ: റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് നഗരത്തില്‍ തിരംഗ ബൈക്ക് റാലി നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടു സമുദായങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇവര്‍ നിരവധി കടകളും വാഹനങ്ങളും അഗ്‌നിക്കിയാക്കിയിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.