ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്. യു.പി.യില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക നടത്തിയ പരാമര്‍ശം.
‘അവരുടെ പാര്‍ട്ടി പ്രസിഡന്റ് യു.പി.യില്‍ മത്സരിച്ച് തോറ്റ് ഇപ്പോള്‍ ഡല്‍ഹിയിലാണ് . ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണെന്നായിരുന്നു’ യോഗി ഇതിന് നല്‍കിയ മറുപടി.