മുസഫര്‍നഗര്‍: യുവാവും യുവതിയും ഒളിച്ചോടിയതിലുള്ള പ്രതികാരം യുവതിയുടെ വാട്ടുകാര്‍ തീര്‍ത്തത് യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു കൊണ്ട്.
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പം ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടുകയായിരുന്നു.
ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോവുകയും,ഇവരെ ഭീഷണിപ്പെടുത്തുകയും, യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു.
പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.