ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പശുക്കളെ കയറ്റുമതി ചെയ്യുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം. ഇത്തരത്തിലൊരു നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുചുമത്തി കേസ് എടുക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി.
കന്നുകാലി കശാപ്പും വില്പനയും നിരോധിച്ചുകൊണ്ടുള്ള വിഞ്ജാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ശന നടപടി വന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഡിജിപി സുല്‍ഖന്‍ സിംഗാണ് ഉത്തരവ് പുറപ്പെടുവുച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലയിലെ പൊലീസ് മേധാവികള്‍ക്കും നല്‍കിയതായി സുല്‍ഖന്‍ സിംഗ് പറഞ്ഞു.
ഇത്തരത്തില്‍ പോലീസ് കസ്റ്റഡിയില്‍ ആവുന്ന ആളെ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍എസ്എ) പ്രകാരം മൂന്നു മാസാമോ അതില്‍ കൂടുതലോ കോടതി ഇടപെടല്‍ ഇല്ലാതെ കസ്റ്റഡിയില്‍ വെയ്ക്കാം.
എന്‍എസ്എ കൂടാതെ ഗ്യാങ്‌സ്റ്റേഴ്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്താം.
അഖിലേഷ് യാദവ് കെണ്ടുവന്ന ഗോവധ നിരോധനനിയമം കഴിഞ്ഞ വര്‍ഷം വരെ നടപ്പാക്കിയിരുന്നില്ല എന്നാല്‍, കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയ ഉടനെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.