ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം

കൊല്ലം: ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സൂചന.

തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്. പാമ്പിന്റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഉത്രക്ക് ഉറക്കഗുളിക നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു.

പത്ത് പാരസെറ്റമോള്‍ ടാബ്ലെറ്റുകളും അലര്‍ജിയുടെ ഗുളികകളും ജ്യൂസില്‍ കലര്‍ത്തി നല്‍കിയതായാണ് സൂരജിന്റെ മൊഴി. ഉത്രക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഗുളികകള്‍ കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മെയ് 6നാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്.

Top