കൊല്ലം:അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. വനിതാകമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. മരണശേഷം കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ സൂരജ് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാല്‍ പിന്നീട് ഉത്രയുടെ മരണം കൊലപാതകമാണെന്നും പ്രതി ഭര്‍ത്താവ് സൂരജാണെന്നും തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
മേയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതകമെന്നു തെളിഞ്ഞത്.