ലവ് ജിഹാദ് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം

love jihad

ലക്‌നൗ: ബിജെപിയുടെ ഭരണത്തിലുള്ള ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് ആക്രമണം. ബാഗ്പത് ജില്ലാ കോടതി പരിസരത്ത് പഞ്ചാബ് സ്വദേശികളായ മൂന്നു യുവാക്കളാണ് ഹിന്ദു യുവവാഹനി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം നടന്നത്.

യുപിയിലെ ബാഗ്പതിലായിരുന്നു സംഭവം അരങ്ങേറിയത്. പഞ്ചാബില്‍ നിന്നുള്ള ഹിന്ദു പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ബാഗ്പതില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

അഭിഭാഷകന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. വിവാഹം ചെയ്യാനെത്തിയ യുവാവിനയും യുവതിയേയും ലവ്ജിഹാദ് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പഞ്ചാബ് പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Top