ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ല ഇനി മുതല്‍ അറിയപ്പെടുക ‘പ്രയാഗ്‌രാജ്’ എന്നായിരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനര്‍നാമകരണം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം നടക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരിക്കും കുംഭമേള നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.
അടുത്ത മന്ത്രിസഭായോഗത്തില്‍ പ്രമേയം പാസാക്കുമെന്നും കുംഭമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും യോഗി കൂട്ടിച്ചേര്‍ത്തു.