കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് എത്തുന്നത്. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെ യോഗി പദയാത്രയില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന് നഗറില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ കുമ്മനം രാജശേഖരന് കുങ്കുമഹരിത പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്.
ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.