ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ കാമുകന്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്ത്.
ഉത്തര്‍പ്രദേശിലെ കാന്ധല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാര്‍ഷയം വില്ലേജിലാണ് പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെണ്‍ക്കുട്ടിയെ കാമുകനായ അമര്‍ പാല്‍ കൊലപ്പെടുത്തിയത്.
അമര്‍പാല്‍ ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
സംഭവത്തെ തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലായതായി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് തിവാരി പറഞ്ഞു.
പെണ്‍ക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ ഏറ്റുവാങ്ങി.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിനോദ്കുമാര്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പെണ്‍ക്കുട്ടിയുടെ വീട്ടുകാര്‍ക്ക് വാഗ്ദാനം നല്കുകയും ചെയ്തു.
അമര്‍പാലിനെ അറസ്റ്റു ചെയ്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച് ആയുധം കണ്ടെടുത്തതായും തിവാരി അറിയിച്ചു.