ഡല്‍ഹി: ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം അതിക്രമങ്ങള്‍ നടന്നത് ഉത്തര്‍ പ്രദേശില്‍ ആണെന്ന് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 57,428 കുറ്റകൃത്യങ്ങളാണ് ദളിതര്‍ക്കെതിരെ നടന്നത്. ഇതില്‍ ഉത്തര്‍ പ്രദേശില്‍ മാത്രം 15,368 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും മധ്യപ്രദേശ് മൂന്നാമതുമാണ്. രണ്ടാമതുള്ള രാജസ്ഥാനില്‍ 8,752 കുറ്റകൃത്യങ്ങളും മധ്യപ്രദേശില്‍ 7,733 കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നാലാം സ്ഥാനത്തുള്ള ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,509 കേസുകളാണ്. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മധ്യപ്രദേശ് ആണ് ഒന്നാമത്. 2979 കുറ്റകൃത്യങ്ങള്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജസ്ഥാന്‍ (2521), ഒഡീഷ (773) എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്.