ടോള്‍ പിരിക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ചായയും ; പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ്

up

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാത്രികാലങ്ങളില്‍ ഹൈവേയിലൂടെയെത്തുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് ചായയും ലഭിക്കുന്നു. രാത്രി കാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്,ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന പദ്ധതി നടപ്പാക്കുന്നത് ഉത്തര്‍പ്രദേശ് യുപി എക്‌സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിയാണ്

ആഗ്രാ ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ യാത്രക്കാര്‍ക്കായിരിക്കും ഈ പ്രത്യേക സേവനം ലഭിക്കുക.എന്നാല്‍ ലഖ്‌നൗ, കാണ്‍പൂര്‍, ആഗ്ര ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലും കൂടുതല്‍ തുക ടോളിനത്തില്‍ ആഗ്രാ ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ നിന്നും ഈടാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.

Top