ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖാദി, ടെക്‌സ്‌റ്റൈല്‍ മന്ത്രിയും ബിജെപി വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും സിംഗ് അറിയിച്ചു.
‘കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഫലം പോസിറ്റീവാണ്. നിലവില്‍ എന്റെ ആരോഗ്യം തൃപ്തികരമാണ്, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും ദയവായി സ്വയം കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.