സഹറാണ്‍പൂര്‍: യുപി പൊലീസിന്റെ ക്രൂരതയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ രക്തം വാര്‍ന്ന് മരിച്ചു. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യര്‍ത്ഥികളെ കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ ആശുപത്രിയിലെത്തിക്കാതെ ഉത്തര്‍പ്രദേശ് പൊലീസിന്റെ ക്രൂരത.
വിദ്യാര്‍ത്ഥികള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം സമൂഹമറിഞ്ഞത്. സഹറാണ്‍പൂരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പട്രോളിംഗിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും വാഹനത്തില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചില്ല.
തുടര്‍ന്ന് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തിച്ചാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പെ യുവാക്കള്‍ക്ക് മരണം സംഭവിച്ചിരുന്നു. പൊലീസിന്റെ ഇത്തരം നീച പ്രവര്‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.