ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോനേബദ്രയില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ജീവനൊടുക്കി. നിര്‍മല (30), മക്കളായ ആദിത്യ (മൂന്ന്), ആഞ്ചല്‍ (രണ്ട്), അകന്‍ഷ (ഒന്നര) എന്നിവരാണ് മരിച്ചത്. ബലൂണ്‍ ആവശ്യപ്പെട്ട് മകള്‍ കരഞ്ഞതിന്റെ പേരിലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ബലൂണ്‍ വേണമെന്ന് ആവശ്യപ്പെട്ട് മകള്‍ കരഞ്ഞതിനൊടുവില്‍ അമ്മ കുട്ടിയെ ചെറുതായി തല്ലിയിരുന്നു. മകളെ തല്ലിയതിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ ശാസിച്ചു. വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കുഞ്ഞിനെ തല്ലരുതെന്ന് പറഞ്ഞു. പിന്നാലെയായിരുന്നു മൂന്നു മക്കള്‍ക്കും വിഷം നല്‍കി യുവതി വിഷം കഴിച്ച് ജീവനൊടുക്കിയത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.