നാലു കുട്ടികളെ അഗ്‌നിക്കിരയാക്കിയ ശേഷം യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു

fire

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തില്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ നാലു കുട്ടികളെ അഗ്‌നിക്കിരയാക്കിയ ശേഷം യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.

കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിട്ടശേഷമായിരുന്നു തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവര്‍ തന്റെ മക്കളായ സപ്ന (7), പ്രശാന്ത് (5), സ്‌നേഹ (3), ദിവ്യാന്‍ഷ് (1) എന്നിവരെ കൈകാലുകള്‍ ബന്ധിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. അഞ്ച് വയസുകാരനായ പ്രശാന്താണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

Top