വിവാഹത്തിന് സമ്മതിച്ചില്ല; പതിനഞ്ചുകാരിയെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ഷാജഹാന്‍പൂര്‍: വിവാഹത്തിന് വിസമ്മതിച്ചതിന് പതിനഞ്ചുകാരിയെ പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും പരാതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്.

വിവാഹത്തിന് തനിയ്ക്ക് സമ്മതമല്ലെന്നും പഠനം തുടരണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഒരു കനാലിന് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷമായിരുന്നു ഉപദ്രവിച്ചത്.

തന്റെ കഴുത്തില്‍ തുണി ചുറ്റിപ്പിടിച്ച് സഹോദരന്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നില്‍ നിന്ന് പിതാവ് കത്തി കൊണ്ട് തുടരെ കുത്തുകയായിരുന്നെന്നും അരുതെന്ന് എത്ര അപേക്ഷിച്ചിട്ടും ഇരുവരും കേട്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.

Top