ലക്നൗ: വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ പടരാന്‍ കാരണമായത് നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഇയാളുടെ ആരോപണങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയുമായി വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്. എല്ലാവരും സംയമനം പാലിക്കണമെന്നും ഈ സംഭവത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രയാഗ് രാജ് എസ് എസ് പി അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.