ലക്നൗ : ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
യുപിയിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് ഐഎഎസ് ഓഫീസറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി അനുരാഗ് ഇവിടെയുള്ള ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിനു സമീപത്തെ റോഡരികില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
2007 ബാച്ചിലെ കര്‍ണാടക കേഡറിലുള്ള ഉദ്യോഗസ്ഥനായ അനുരാഗ്, യുപിയിലെ ബഹറിച്ച് സ്വദേശിയാണ്.
വഴിയാത്രക്കാരാണ് ഒരാള്‍ റോഡില്‍ വീണുകിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചതെന്ന് ഹസ്രത്ഗഞ്ച് ഇന്‍സ്പെക്ടര്‍ എ.കെ. സാഹി പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയായിരുന്നു.
മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചത് ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരിയാണെന്ന് വ്യക്തമായത്.പ്രാഥമിക നിരീക്ഷണത്തില്‍ അനുരാഗിന്റെ കവിളില്‍ പരുക്കേറ്റതിന്റെ പാടുകളുമുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മാത്രമേ മരണകാരണമെന്താണെന്ന് പറയാന്‍ കഴിയുകയൊള്ളുവെന്ന് പൊലീസ് അറിയിച്ചു.