സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാര്‍ എക്സ്പ്രസ് വേ പദ്ധതിയുമായി ഉത്തര്‍പ്രദേശ്

ലക്നൗ: റോഡില്‍ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തര്‍പ്രദേശ്. ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയാണ് 550 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാര്‍ എക്സ്പ്രസ് വേയായി മാറാന്‍ തയ്യാറെടുക്കുന്നത്. ഹൈവേയാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,700 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി എന്നത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇത് യാത്രക്കാര്‍ക്ക് വെളിച്ചം നല്‍കാന്‍ സഹായിക്കും കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈവേയ്ക്കരികിലുള്ള വീടുകള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്യും എന്നുമാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്.

ഉത്തര്‍പ്രദേശ് എക്സ്പ്രസ്വേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴില്‍ ഏകദേശം 14,850 കോടി രൂപ ചെലവില്‍ 296 കി.മീ നാലുവരി എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകളിലൂടെ എക്സ്പ്രസ് വേ കടന്നുപോകുന്നു. ഈ ജില്ലകള്‍ക്കിടയില്‍, ബാഗെന്‍, കെന്‍, ശ്യാമ, ചന്ദവാല്‍, ബിര്‍മ, യമുന, ബേത്വ, സെന്‍ഗര്‍ തുടങ്ങിയ നദികള്‍ ഒഴുകുന്നു.

 

Top