ആഗ്ര: ഉത്തര്‍പ്രദേശില്‍ കടക്കെണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉരുളക്കിഴങ്ങ് കര്‍ഷകനായ കാഞ്ചന്‍ സിംഗ് ആണ് കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്നും സ്വകാര്യ പണമിടപാടുകാരനില്‍ നിന്നുമായി ഏഴു ലക്ഷത്തോളം രൂപയാണ് കാഞ്ചന്‍ സിംഗിനും കടമുണ്ടായിരുന്നത്.
അടുത്ത മാസം മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കാഞ്ചന്‍ സിംഗ് ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായി രണ്ടു വര്‍ഷവും ഉരുളക്കിഴങ്ങ് കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് കടം തിരിച്ചടയ്ക്കാന്‍ സാധിക്കാതിരുന്നത്.
ബാങ്കില്‍ നിന്നും അഞ്ച് ലക്ഷവും പണമിടപാടുകാരനില്‍ നിന്ന് രണ്ടു ലക്ഷം രൂപയും കടമെടുത്തിരുന്നെന്നും, മകന്‍ പറയുന്നു പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് യുപി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും കാഞ്ചന്‍ സിംഗിന്റെ മകന്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ എണ്ണം 40 ശതമാനമായി വര്‍ധിച്ചെന്ന് എസ്പി നേതാവ് അഖിലേഷ് യാദവും കുറ്റപ്പെടുത്തി.