പേപ്പറിന് വിട, ഇനിയെല്ലാം ഡിജിറ്റലാവുന്നു; മന്ത്രിമാര്‍ക്ക് ഐപാഡ് നല്‍കി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കുന്നത്.

ഇതോടെ ‘പേപ്പര്‍ ലെസ്’ ആവാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് കാബിനറ്റ് തല മന്ത്രിസഭായോഗങ്ങള്‍. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന കാബിനറ്റ് യോഗങ്ങളില്‍ കടലാസുകള്‍ ഉപയോഗിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇനി ഐപാഡുകളിലേക്ക് നല്‍കുമെന്നും എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Top