ഉത്തരാഖണ്ഡ്: ഗോരക്ഷകരെ തിരിച്ചറിയാനായി ഐഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങകയാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്. ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരാണ് ഇത്തൊരമൊരു വിചിത്ര തീരുമാനവുമായി രംഗത്ത് എത്തിയത്.ഗോരക്ഷകര്‍ എന്ന പേര് മാറ്റി ഗോസംരക്ഷക് എന്നാക്കിമാറ്റുകയും ചെയ്തു സര്‍ക്കാര്‍.
ആറ് ജില്ലകളില്‍ ഉടന്‍ തന്നെ ഐഡി കാര്‍ഡ് വിതരണം ചെയ്യുമെന്ന് മുഖ്യമന്തി റാവത് വ്യക്തമാക്കി. ഇത്തരമൊരു തീരുമാനത്തിലൂടെ ഗോസംരക്ഷണം എന്ന പേരില്‍ കൊലനടത്തുന്നവരെയും യഥാര്‍ത്ഥ ഗോസംരക്ഷരെയും തിരിച്ചറിയാനാകുമെന്ന് റാവത് പറഞ്ഞു. രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു,അവിടെ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്നാണ് റാവത് വ്യക്തമാക്കി.
ഗോസംരക്ഷണത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെയിലാണ് വീണ്ടും പശുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ ബി ജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്തിടെ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നിരുന്നു.ഹരിയാന ബെഹ്‌റോളയിലായിരുന്നു സംഭവം.