ഡെറാഡൂണ്‍: കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസ്താവന വിവാദമായി. കൊറോണ വൈറസ് അയച്ചത് കൃഷ്ണ ഭഗവാന്‍ ആണെന്നാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സൂര്യകാന്ത് ധസ്മന പറഞ്ഞത്.
കൊറോണ, കൃഷ്ണ എന്നീ വാക്കുകള്‍ തുടങ്ങുന്നത് കെ എന്ന ശബ്ദത്തിലാണ്. അതിനാല്‍ കൊറോണ വൈറസിനെ ഭൂമിയിലേക്കയച്ചത് അദ്ദേഹമാണെന്നത് തീര്‍ച്ചയാണ് -ഇതായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍.
ഇതോടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്. ഇതോടെ, താന്‍ സനാതന ധര്‍മത്തിനോ കൃഷ്ണ ഭഗവാനോ എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു. ഉത്തരാഖണ്ഡില്‍ ഇതുവരെ 2,831 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 39 പേര്‍ മരണപ്പെട്ടു.