ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവർത്തനം എട്ടാം ദിനവും തുടരുന്നു

ത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ എട്ടാം ദിവസവും ശ്രമം തുടരുന്നു. തുളയ്ക്കാനായ തുരങ്കത്തിലൂടെ ക്യാമറ ഇറക്കി അകത്ത് പരിശോധന നടത്താനാണ് രക്ഷാപ്രവർത്തകരുടെ നീക്കം. ഇതിനുശേഷം രക്ഷാപ്രവർത്തകരെ ഇറക്കി തൊഴിലാളികൾക്കായി തുരങ്കത്തിനകത്ത് തെരച്ചിൽ നടത്തും. പരിമിതമായ യന്ത്രങ്ങളേ ഈ ഭാഗത്ത് ഉപയോഗിക്കാനാകൂ എന്നതാണ് പ്രതിസന്ധി.

റെയ്നിക്ക് മുകളിൽ കണ്ടെത്തിയ തടാകത്തിൽ വിദഗ്ധർ കൂടുതൽ പരിശോധന നടത്തി. വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചതായി പൊലീസ് അറിയിച്ചു. 12 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനി 166 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top