ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്.
വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ പരാതികളിലാണ് ഉത്തരവ്. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി നോട്ടീസ് അയച്ചു.
നേരത്തെ, ബിജെപി വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ പേരുള്ള ഏത് സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്താലും അത് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നതെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചത്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.