ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ 9 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള എം.എല്‍.എമാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് വിമത എം.എല്‍.എമാരെ ബി.ജെ.പി ചേരിയിലെത്തിച്ചത്. എന്നാല്‍ ബി.ജെ.പി. ഉത്തരാഖണ്ഡ് ഘടകം ഈ തീരുമാനത്തില്‍ തൃപ്തരല്ലെന്നാണ് വിവരം.
ഉത്തരാഖണ്ഡില്‍ ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ വിജയിച്ചതോടെ പിന്‍വലിക്കുകയായിരുന്നു.