ഉത്തരകാശി തുരങ്ക അപകടത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ തുരങ്കത്തിന് അകത്തുകൂടിയും മുകളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് ഉടന്‍ ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. മരുന്ന്, ഭക്ഷണം, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ എത്തിക്കുന്നതിനുള്ള പൈപ്പ് ടണലിലൂടെ സ്ഥാപിക്കാന്‍ കഴിഞ്ഞത് ദൗത്യസംഘത്തിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് തൊഴിലാളികളെ നിരീക്ഷിക്കാന്‍ സംഘത്തിന് കഴിഞ്ഞു.
രക്ഷാദൗത്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കൃത്യമായ പദ്ധതി പോലുമില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് തുരങ്ക നിര്‍മ്മാണം. അപകടത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, തുരങ്ക അപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യ രംഗത്തെത്തി. അശാസ്ത്രീയമായ ടണല്‍ നിര്‍മാണമാണ് ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. അനുഭവസമ്പത്ത് ഇല്ലാത്ത കമ്പനിക്കാണ് നിര്‍മാണ കരാര്‍ നല്‍കിയത്. പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.