ലക്‌നൗ: നിയമം ലംഘിച്ച് ബസ് ഓടിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയാണ് ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിങ് ഒരുക്കിയിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്യുന്ന ഡ്രൈവര്‍മാരുടെ ചിത്രമെടുത്ത് ഗതാഗതവകുപ്പിന് വാട്‌സ്ആപ്പ് വഴി ചിത്രം അയക്കാവുന്നതാണ്. ചിത്രം അയക്കുന്നവരെ കാത്ത് നിരവധി സമ്മാനങ്ങളും കാത്തിരിപ്പുണ്ട്.
ഡ്രൈവിങ്ങ് സമയത്ത് വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തമൊരു പുത്തന്‍ ആശയം നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവും ആയിരം രൂപ പിഴയും ലഭിക്കുന്നതാണ്.