ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പരീക്ഷപേപ്പറിലെ ഉത്തരം കണ്ട് അദ്ധ്യാപകര്‍ ഞെട്ടി. ഇതിലെ ഉത്തരം കുറച്ച് വിചിത്രമായിരുന്നു. തന്റെ വിവാഹമാണ് വരുന്നതെന്നും അതിനാല്‍ ദയവു ചെയ്ത് വിജയിപ്പിക്കണമെന്നുമാണ് ഒരു പെണ്‍കുട്ടി എഴുതിയിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നടന്ന ഹിന്ദി പരീക്ഷയിലാണ് ഇത്തരത്തിലൊരു ഉത്തരം പരീക്ഷപേപ്പറില്‍ വന്നത്. സാര്‍ ഞാനൊരു പെണ്‍കുട്ടിയാണ്. അടുത്ത മാസം 28ന് എന്റെ വിവാഹമാണ്. ഈ പരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ കല്യാണം മുടങ്ങും. അതിനാല്‍ ദയവു ചെയ്ത് തന്നെ തോല്‍പ്പിക്കരുതെന്നുമാണ് അപേക്ഷ.
അതേസമയം ഉത്തര്‍പ്രദേശിലെ പരീക്ഷകളില്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ പതിവാണെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം. തന്നെ പരീക്ഷയില്‍ വിജയിപ്പിക്കാനായി കല്യാണം മുടങ്ങുമെന്നും ജോലി ലഭിക്കില്ലെന്നും തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനായി കുട്ടികള്‍ നിരത്താറുമുണ്ടെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഉത്തരമെഴുതിയ കുട്ടിയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.