ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷമ്ലി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
തീപിടുത്തത്തില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അഗ്നിശമനസേന എത്തുന്നതിന് മുന്നേ തന്നെ വലിയ തീപിടുത്തത്തില്‍ നിര്‍മാണ ശാലയിലുണ്ടായിരുന്ന എല്ലാം കത്തി തീര്‍ന്നിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Update: Total 5 people killed in fire at a firecracker factory in Shamli. (earlier visuals) https://t.co/An9yTzVp2J pic.twitter.com/geZef2Hjt8
— ANI UP (@ANINewsUP) January 31, 2020