ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15 ഓളം കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി കൊലക്കേസ് പ്രതി. ഫറൂക്കാബാദ് ജില്ലയിലെ മൊഹമ്മദാബാദിലാണ് സംഭവം.
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയായ സുഭാഷ് ബദം എന്നായാളാണ് സ്വന്തം ഭാര്യ ഉള്‍പ്പടെയുള്ളവരെ ബന്ദികളാക്കിയതെന്നാണ് വിവരം.
തന്റെ മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന ഗ്രാമത്തിലെ സ്ത്രീകളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം ബന്ദികളാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന സ്ഥലത്തെത്തി. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണ്.