ലക്നൗ: ഉത്തർപ്രദേശിൽ ഐപിഎൽ വാതുവയ്പ് സംഘം സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിടിയിൽ. കാണ്‍പൂരിൽ നിന്നാണ് നാലുപേർ പിടിയിലായത്. ഇവരിൽ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കാണ്‍പൂരിനു പുറമേ മറ്റു മൂന്നിടങ്ങളിലും റെയ്ഡുകൾ നടന്നു.
സംഘം വാതുവയ്പിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബുക്കുകൾ, ഡയറികൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 35 ലക്ഷം രൂപവരെ ഒരു ദിവസം സംഘം സന്പാദിച്ചിരുന്നതായി ടാസ്ക് ഫോഴ്സ് വക്താവ് വ്യക്തമാക്കി.