ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ 12 ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ 21 പേര്‍ മരിച്ചു. ഷഹജിന്‍പൂര്‍, അമേഠി, മൗര്യ ജില്ലകളിലാണ് കനത്ത നഷ്ടം. ദേശീയ- സംസ്ഥാന ദുരന്ത നിവാരണസേനകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗംഗാ, യമുന ഉള്‍പ്പെടെയുള്ള നദികള്‍ പലയിടത്തും കരകവിഞ്ഞൊഴുകി.
ഇതുവരെ സംസ്ഥാനത്തെ ആകെ മരണം 325 ആയി. നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ബുലന്ദ്ഷഹര്‍, ഫത്തേഗഢ്, കാണ്‍പൂര്‍ ദെഹാത് എന്നിവിടങ്ങളിലെല്ലാം ഗംഗ നദി അപകടനിലയിലാണ് ഒഴുകുന്നത്. ഗഢ്മുക്തേശ്വര്‍, കന്നോജ്, കാണ്‍പൂര്‍, റായ് ബറേലി ബാലിയ എന്നിവടങ്ങളിലും ഗംഗയുടെ ഒഴുക്ക് ഒഴുക്കും ഗുരുതരമാണ്.
മഥുരയില്‍ യമുനാനദിയും അപകട നിലയിലേയ്ക്കാണ് പോകുന്നത്. പന്ത്രണ്ടിലധികം ജില്ലകളെ പ്രളയം ബാധിച്ചു. വെള്ളത്തില്‍ മുങ്ങിയും മതിലിടിഞ്ഞുമാണ് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത്. വ്യാപക കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.