ആസിഡ് ആക്രണണത്തെ അതിജീവിച്ച പല്ലവിയുടെ കഥപറഞ്ഞ ഉയരെ മികച്ച പ്രേഷക പ്രതികരണമാണ് ലഭിച്ചത്. സിനിമാലോകത്തു നിന്നും അല്ലാതെയും നിരവധി പോസിറ്റീവ് കമന്റുകളാണ് ചിത്രത്തെ തേടി എത്തിയത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പല്ലവി രവീന്ദ്രനായി വേഷമിട്ട പാര്‍വ്വതിയുടെ അഭിനയമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പാര്‍വതിയുടെ അഭിനയത്തോടൊപ്പം തന്നെ പ്രശംസിയ്‌ക്കേണ്ട ഒന്നാണ് പാര്‍വ്വതിയില്‍ നിന്ന് പല്ലവിയിലേയ്ക്കുള്ള താരത്തിന്റെ മേക്കോവര്‍. ആസിഡ് വീണ് വികൃതമായ താരത്തിന്റെ മുഖം പ്രേഷകരെ അത്രയേറെ സ്വാധീനിച്ച ഒന്നാണ്. ഇപ്പോള്‍ താരത്തിന്റെ മുഖത്ത് മേക്കപ്പ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ബാംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോ എന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ചെയ്തിരുന്നത്. ബാംഗളൂരുവിലുള്ള ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍വതി വരുകയും ട്രയല്‍ ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്. പല്ലവിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് വേണ്ടി താരം ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂടെ നിന്നുകൊണ്ട് അവരുടെ പ്രവര്‍ത്തികള്‍ മനസിലാക്കുകയും ചെയ്തിരുന്നു.