ഉഴവൂര്‍ വിജയന്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍.

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

എ കെ ശശീന്ദ്രന്‍ എംഎല്‍എ, ടിപി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ള എന്‍സിപി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Top