തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ അഴിമതി അസാധാരണ കൊള്ളയാണ്. മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ട്. കൊവിഡിന്റെ മറവില്‍ കൊള്ള നടക്കുകയാണെന്നും ഗുണനിലമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലക്ക് വാങ്ങിയിട്ട് ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെഎസ്ഇബിയില്‍ കോടികളുടെ അഴിമതി നടക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ ഭൂമി താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഈ രണ്ട് അഴിമതിയും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.