എറണാകുളം: മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഏതൊക്കെ ഏജന്‍സികള്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? ഇങഞഘ കൂടാതെ മറ്റേതൊക്കെ കമ്പനികള്‍ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിട്ടുണ്ട്? പ്രത്യുപകാരമെന്ന നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ ഉയര്‍ന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍:
1.എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി?
2.എക്‌സാലോജിക് കമ്പനിക്ക് പണം നല്‍കിയ ഏജന്‍സികള്‍ക്ക് എന്തെങ്കിലും നികുതി ഇളവ് നല്‍കിയിട്ടുണ്ടോ?
3.നിരവധി കമ്പനികളും എക്‌സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. അത് ഏതൊക്കെ ആണെന്ന് വ്യക്തമാക്കാമോ?
4.എക്‌സാലോജിക് കമ്പനിയെ പറ്റിയുള്ള അന്വേഷണം 3 വര്‍ഷം ഇ.ഡി നടത്താതിരുന്നത് എന്തുകൊണ്ട് ?
5.ഏതൊക്കെ ഏജന്‍സികളാണ് എക്‌സാലോജിക് കമ്പനിയുമായി ബസപ്പെട്ട് അന്വേഷണം നടത്തുന്നത്?