വി എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് നിരക്കുകള്‍ രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു

വി പ്രീപെയ്ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് പോലുള്ള ചില സര്‍ക്കിളുകള്‍ ഇപ്പോഴും 49 ദിവസത്തെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്, എന്നാല്‍ താമസിയാതെ ഇത് 79 രൂപയായി ഉയര്‍ത്തും. കൂടാതെ, 100 രൂപയുടെ ഏതെങ്കിലും കോംബോ/വാലിഡിറ്റി പാക്കുകളില്‍ കമ്പനി ഔട്ടേ്‌ഗോയിംഗ് എസ്എംഎസ് സൗകര്യം നല്‍കുന്നില്ല. ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് സൗകര്യം ലഭിക്കണമെങ്കില്‍ ‘അണ്‍ലിമിറ്റഡ് കോള്‍സ്’ പായ്ക്ക് തിരഞ്ഞെടുക്കണം. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ പരിധിയില്ലാത്ത പായ്ക്കിന് 149 രൂപ വില വരും.

എയര്‍ടെല്ലിന് ശേഷം, വോഡഫോണ്‍ അതിന്റെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഏകദേശം 61% വര്‍ദ്ധിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റി പാക്കിന് നേരത്തെ 49 രൂപ ആയിരുന്നത് ഇപ്പോള്‍ അത് 79 രൂപയാക്കി. വോഡഫോണ്‍ ഐഡിയ 79രൂപ പ്ലാന്‍ എന്‍ട്രി ലെവല്‍ പാക്കായി 28 ദിവസത്തെ വാലിഡിറ്റിയില്‍ മിക്ക സര്‍ക്കിളുകളിലും ഉണ്ടാക്കിയിട്ടുണ്ട്.

ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു വിശകലന വിദഗ്ധര്‍ കരുതുന്നു. ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ താരിഫ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മതിയാകില്ലെന്ന് കമ്പനിയുടെ മാനേജ്‌മെന്റ് പോലും കരുതുന്നു. ഉപഭോക്താക്കള്‍ക്കെതിരായ ഫ്‌ലോര്‍ െ്രെപസിംഗ് മെക്കാനിസം സ്ഥാപിക്കുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി ഇത് തുടരുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Top