കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
എന്നാല്‍ ജാമ്യഹര്‍ജി വേഗം പരിഗണിക്കണമെന്നും ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിനു ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.