ന്യൂഡല്‍ഹി: പാക് സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും സൈനിക വിഭാഗത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് മുന്‍ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായി വി.കെ സിംഗ്. പാക് പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാക് പട്ടാളമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നത്. ഇത്തരമൊരു നിയന്ത്രണമുള്ളിടത്തോളം പട്ടാളം തന്നെയാണ് രാജ്യം ഭരിക്കുന്നത്. പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ തന്നെ ഇമ്രാന്‍ കഴിയുമോ അതിന് മുകളിലേക്ക് ഉയരുമോ എന്ന് കാത്തിരുന്നു കാണാമെന്നും വികെ സിംഗ് പറഞ്ഞു.
കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറിയ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചതിന് പിന്നാലെയാണ് സിംഗിന്റെ പ്രസ്ഥാവന. നേരത്തേ കാശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകണമെന്ന ആവശ്യവുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു.