സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

vm sudheeran

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ കമ്മീഷനാണെന്നും അതിനാല്‍ തന്നെ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ഗൗരവമേറിയതാണെന്നും സുധീരന്‍ വ്യക്തമാക്കി.

നേരത്തെ, സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ജയരാജന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തായാറുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു.

അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭക്ക് മുമ്പില്‍ വെക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഇവ പുറത്തുവിട്ടത്, ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. കമീഷന്‍ റിപ്പോര്‍ട്ട് കണ്ട ശേഷം ജസ്റ്റിസ് ശിവരാജന്റെ വിശ്വാസ്യതയെ കുറിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top