ആക്രമിക്കപ്പെട്ട നടിയോടുള്ള ‘അമ്മ’യുടെ സമീപനം നീതിപൂര്‍വ്വമായില്ലെന്ന് വി.എം. സുധീരന്‍

vm sudheeran

തിരുവനന്തപുരം: യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ സമീപനം നീതിപൂര്‍വമായില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയത്. സത്യം പുറത്തുവന്നേ മതിയാകൂ. ഈ കേസ് കേരള പോലീസിന് ഒരു ടെസ്റ്റ് കേസാണ് പോലീസിന്റെ ഓരോ നടപടിയും ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിലുള്ള ‘അമ്മ’യുടെ സമീപനം നീതിപൂര്‍വ്വമായില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ അമ്മ നേതൃത്വം തയ്യാറാകണം.

Top