മാധ്യമ വിലക്ക് ; പിണറായി സ്വീകരിക്കുന്നത് മോദി സ്‌റ്റൈലെന്ന് വി.എം സുധീരന്‍

VM sudheeran

തിരുവനന്തപുരം: മാധ്യമ വിലക്കില്‍ പിണറായി സ്വീകരിക്കുന്നത് മോദിയുടെ സ്‌റ്റൈലെന്ന് വി.എം സുധീരന്‍.

ജനാധിപത്യ വിരുദ്ധ സമീപനങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഭയപ്പെടുത്തിയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും നിശബ്ധരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

വിഷയത്തില്‍ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

ജയ്പൂരല്ല തിരുവനന്തപുരമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സി.പി.ഐയെ ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കുമെന്നും കാനം വ്യക്തമാക്കി.

മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പാടില്ല. നിയന്ത്രണം പുനഃപരിശോധിക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Top